Viral Video: വാല് കൊണ്ട് പൂച്ചയുടെ കഴുത്തിൽ ചുറ്റി; കുരങ്ങൻ പിന്നെ ചെയ്തത്... വീഡിയോ വൈറൽ

Viral Video: പൂച്ചയുടെ കഴുത്തിൽ വാല് കൊണ്ട് ചുറ്റി പിടിച്ച ശേഷം കുരങ്ങൻ ചെയ്തത് വളരെ രസകരവും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതുമാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 03:39 PM IST
  • പൂച്ചയെ ശല്യം ചെയ്യാനാണോ കുരങ്ങൻ അവിടേക്ക് വന്നതെന്ന് നിങ്ങൾ വിചാരിച്ചെങ്കിൽ തെറ്റി.
  • പൂച്ചയുടെ അടുത്ത് വന്ന കുരങ്ങൻ ചെയ്യുന്നത് ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും.
  • ആദ്യം വാല് കൊണ്ട് ചുറ്റിപ്പിടിച്ച കുരങ്ങൻ പിന്നെ കൈകൊണ്ട് പൂച്ചയെ തന്റെ അടുത്തേക്ക് ചേർത്ത് ഉമ്മ നൽകുകയും സ്നേഹിക്കുകയുമാണ്.

Trending Photos

മൃ​ഗങ്ങളുടെ വീ‍ഡിയോയ്ക്ക് പലപ്പോഴും സോഷ്യൽ മീ‍‍ഡിയയിൽ നിരവധി കാഴ്ചക്കാരാണുള്ളത്. ബുദ്ധിമാന്മാരായ മൃഗങ്ങളിൽ ഒന്നാണ് കുരങ്ങന്മാർ. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മറ്റും പോകുമ്പോൾ ആളുകളിൽ നിന്ന് ഭക്ഷണവും മറ്റും തട്ടിയെടുക്കാറുണ്ട് ഇവ. കുരങ്ങമാരുടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുള്ളത്. പൂച്ചകളുടെ രസകരവും കുസൃതി നിറഞ്ഞതുമായ ഒരുപാട് വീഡിയോകളും സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുകയും ചില വീഡിയോകൾ ആളുകളെ ദേഷ്യംപിടിപ്പിക്കാറും കരയിക്കാറുമൊക്കെയുണ്ട്. 

കുസൃതി നിറഞ്ഞ രണ്ട് മൃ​ഗങ്ങളാണ് കുരങ്ങനും പൂച്ചയും. ഇവയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു സ്ഥലത്ത് സ്വസ്ഥമായിട്ട് കിടക്കുകയാണ് പൂച്ച. വാലാട്ടിക്കൊണ്ട് പൂച്ച അങ്ങനെ കിടക്കുന്നിടത്തേക്ക് ഒരു കുരങ്ങൻ നടന്ന് വരുന്നത് കാണാം. നടന്ന് വന്ന് പൂച്ചയുടെ അടുത്തിരുന്ന കുരങ്ങൻ അതിന്റെ വാല് കൊണ്ട് പൂച്ചയുടെ കഴുത്തിൽ ചുറ്റിപ്പിടിക്കുന്നുണ്ട്. പിന്നീട് സംഭവിച്ചതാണ് അതിശയം. 

 

വീഡിയോ കാണാം...

പൂച്ചയെ ശല്യം ചെയ്യാനാണോ കുരങ്ങൻ അവിടേക്ക് വന്നതെന്ന് നിങ്ങൾ വിചാരിച്ചെങ്കിൽ തെറ്റി. പൂച്ചയുടെ അടുത്ത് വന്ന കുരങ്ങൻ ചെയ്യുന്നത് ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും. ആദ്യം വാല് കൊണ്ട് ചുറ്റിപ്പിടിച്ച കുരങ്ങൻ പിന്നെ കൈകൊണ്ട് പൂച്ചയെ തന്റെ അടുത്തേക്ക് ചേർത്ത് ഉമ്മ നൽകുകയും സ്നേഹിക്കുകയുമാണ്. പൂച്ചയും അടങ്ങിയിരിക്കുകയാണ്. ഇരുവരും ഉറ്റസുഹൃത്തുക്കളാണെന്നേ വീഡിയോ കണ്ടാൽ പറയൂ... 

Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ ഈ വീഡിയോ 1.4 മില്യൺ ആളുകൾ കണ്ടിട്ടുണ്ട്. 110.3k ആളുകൾ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. 12.3k ആളുകൾ റീട്വീറ്റ് ചെയ്യുകയും നിരവധി പേർ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitterലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories