IdukkiKeralaNattuvarthaLatest NewsNews

പൂര്‍വവിദ്യാര്‍ത്ഥിസംഗമത്തില്‍ 35 വര്‍ഷത്തിനുശേഷം കണ്ടുമുട്ടി : 50 കഴിഞ്ഞ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി

മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്

ഇടുക്കി: അന്‍പതു വയസ് പിന്നിട്ട കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വര്‍ഷത്തിനുശേഷം നടന്ന പൂര്‍വവിദ്യാര്‍ത്ഥിസംഗമത്തിൽ കണ്ടുമുട്ടിയ കമിതാക്കളാണ് ഒളിച്ചോടിയത്.

മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. തുടർന്ന്, മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം ഒളിച്ചോടുകകയായിരുന്നു.

Read Also : ‘അവൾ കരാട്ടെയാണ് സാറേ, കളിയാക്കിയപ്പോൾ അവൾ ഇവൻ്റെ അമ്മയ്ക്കു വിളിച്ചു, ഞങ്ങളെ ചവിട്ടിക്കൂട്ടി’: പ്രതികൾ പറയുന്നു

വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലും തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. തുടർന്ന്,
മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഇവര്‍ ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തി. രണ്ടുപേരെയും കാണാതായതു സംബന്ധിച്ച് അതാത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button