Latest NewsKeralaIndia

പേര് മാറ്റി ഹിന്ദു പെൺകുട്ടിയുമായി ഒളിച്ചോടിയ ആസാംകാരന്‍ ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍, ഇയാൾ മൂന്ന് കുട്ടികളുടെ പിതാവ്

ഗുവാഹത്തി : ആസാമില്‍ നിന്നും വ്യാജപ്പേരില്‍ ഹിന്ദുപെണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവ് രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍. ആസാമിലെ നാഗോണില്‍ നിന്നുള്ള റമീജുല്‍ ഇസ്ലാം എന്നയാളാണ് മുന്ന ഗൊഗോയ് എന്ന പേര് സ്വീകരിച്ച്‌ പെണ്‍കുട്ടിയുമായി അടുത്തത്. സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജപ്പേരിലായിരുന്നു ഇയാള്‍ അക്കൗണ്ടുണ്ടാക്കിയത്.

മൂന്ന് കുട്ടികളുടെ പിതാവാണ് റമീജുല്‍ ഇസ്ലാമെന്നാണ് ആസാം പൊലീസ് നല്‍കുന്ന വിവരം.  കേരളത്തില്‍ കോടതിയിലെത്തിക്കുന്ന സമയത്ത് ഇയാള്‍ രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. അതേസമയം താന്‍ മുസ്ലീമാണെന്ന് അറിഞ്ഞാണ് പെണ്‍കുട്ടി കൂടെ വന്നതെന്നാണ് റമിജുള്‍ ഇസ്ലാം അവകാശപ്പെടുന്നത്.

പെണ്‍കുട്ടിയെ കാണാതായതോടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ റമീജുല്‍ ഇസ്ലാമും പെണ്‍കുട്ടിയും കേരളത്തിലുണ്ടെന്ന് മനസിലായി. ഇതിന് പിന്നാലെ ആസാമില്‍ നിന്നെത്തിയ പൊലീസ് സംഘം കേരളത്തിലെത്തി റമീജുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. കേരളത്തിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ തിരികെ ആസാമിലെത്തിക്കുകയും, പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button