KeralaLatest NewsNews

കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കും: സുരേഷ് ഗോപി

തൃശൂർ: കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: സംസ്ഥാനത്ത് ഈ വർഷം പുതിയ താങ്ങുവില അനുസരിച്ച് കൊപ്ര സംഭരണം നടത്താം, അനുമതി നൽകി കേന്ദ്രം

ലോക്‌സഭയിലേക്ക് തൃശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണ്. ഈ തൃശൂർ നിങ്ങൾ തനിക്ക് തരണം. ഈ തൃശൂർ താനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദൻ വന്നാലും. ഗോവിന്ദാ, തൃശൂർ ഇനി താൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരേ നിങ്ങൾ തനിക്ക് തരണം. നിങ്ങൾ തന്നാൽ താൻ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ നൽകി സർക്കാർ നിയോഗിച്ചിട്ടുള്ള അന്തംകമ്മികൾ, ചൊറിയൻ മാക്രികൂട്ടങ്ങൾ വരൂവെന്നും ഈ വാക്കുകൾ പറയുന്നത് ട്രോൾ ചെയ്യൂവെന്നും അദ്ദഹം പറഞ്ഞു. അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം അവരുടെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാൻ കേരളത്തിനു കഴിയണം’: ഒരുവർഷം കൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാമെന്ന് തോമസ്

shortlink

Related Articles

Post Your Comments


Back to top button