KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരി അറസ്റ്റിൽ

കക്കോടി: കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ. കക്കോടി മക്കട സ്വദേശിനി ജസ്ന(22) യാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയുടെ കുടുംബത്തിന്റെ പരാതിയിൽ ആണ് അറസ്റ്റ്. പെൺകുട്ടിയുടെ വീട്ടിൽവച്ച് ആണ് പീഡനം നടന്നിരിക്കുന്നത്. ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് രണ്ടു മാസമായി യുവതി ഒളിവിലായിരുന്നു. ചേവായൂർ പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസെടുത്തതും യുവതി വിദേശത്തേക്ക് കടന്നു. രണ്ട് ദിവസം മുൻപ് ജസ്‌ന നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് അന്വേഷണ സംഘം ഇവരുടെ വീട്ടിലെത്തി യുവതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ജസ്‌നയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button