KeralaLatest NewsNews

കല്ലമ്പലത്ത് ബസ് കാത്ത് നിന്ന വിദ്യാർത്ഥിനി കാര്‍ പാഞ്ഞുകയറി മരിച്ച സംഭവം: അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ്

കല്ലമ്പലം: മണമ്പൂരിൽ ബസ് കാത്ത് നിന്ന വിദ്യാർത്ഥിനി കാര്‍ പാഞ്ഞുകയറി മരിച്ചത് കാറിന്‍റെ അമിത വേഗത മൂലമെന്ന് പൊലീസ്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കല്ലമ്പലം പൊലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കല്ലമ്പലം കെടിസിടി കോളജിന് സമീപം അപകടമുണ്ടായത്.

കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്ത് നിന്ന വിദ്യാർത്ഥിനികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നു. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. കാറിന് മുന്നില്‍ പോയ ബസ് നിര്‍ത്തിയപ്പോള്‍ ഇടത്ത് വശത്തുകൂടി വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ കെടിസിടി കോളജിലെ എംഎ വിദ്യാർത്ഥിനി സ്രേഷ്ട എം വിജയ് ആണ്‌ മരിച്ചത്. ആറ്റിങ്ങൽ മാമത്തെ വിജയകുമാറിന്റെ മകളാണ് മരിച്ച ശ്രേഷ്ട. പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടിലേക്ക് കൊണ്ടുവരും.
പത്തിലേറെ കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഈ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments


Back to top button