KottayamLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ

സുനില്‍ കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

കോട്ടയം: പള്ളിക്കത്തോട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. സുനില്‍ കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാക്കൾ പിടിയിൽ

2014-ൽ ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി. ഇതിനൊടുവിലാണ് ഇയാളെ മലപ്പുറം വേങ്ങാട് ഭാഗത്ത് നിന്നും പിടികൂടിയത്.

Read Also : സഹോദരി നോക്കിനിൽക്കെ മദ്യലഹരിയിൽ മരിക്കുകയാണെന്ന് പറഞ്ഞ് വീടിന് തീ കൊളുത്തി : മധ്യവയസ്കന് ദാരുണാന്ത്യം

പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ അജീബ്‌ ഇ, എസ്ഐ മാത്യു പി ജോണ്‍, സിപിഒമാരായ നിതിന്‍ ചെറിയാന്‍, സജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button