ആലപ്പുഴ; പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കി എന്ന പേരില്‍ ഏഷ്യാനെറ്റിനെതിരായ നീക്കത്തിനു പിന്നില്‍ സ്വന്തം റിപ്പോര്‍ട്ടറും എന്ന ആരോപണം ശക്തമാകുന്നു. ഇതിന്റെ ചില സൂചനകളും മാധ്യമ പ്രവര്‍ത്തകയുടെ ഫോട്ടോയും പുറത്തുവന്നു. ഫോട്ടോകള്‍ ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ പങ്കുവെച്ച് കമന്റിടുകയും ചെയ്തിട്ടുണ്ട്.
Read Also: ആറ്റുകാലിൽ ശുചീകരണത്തിനുള്ള ആദ്യ കൃത്രിമ മഴ വൈകീട്ട് ഏഴരയ്‌ക്ക്
ഏഷ്യാനെറ്റിന്റെ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ സാനിയോയാണ് സംശയത്തിന്റെ നിഴലില്‍. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്റെയും മുന്‍ എം എല്‍എ കെ.കെ.ലതികയുടെ മകന്‍ ജൂലിയസ് നികിതാസിന്റെ ഭാര്യയാണ് സാനിയോ
‘എ.കെ.ജി സെന്ററിലെ ഫോട്ടോ പ്രദര്‍ശനം ഒന്നുമല്ല ഇത്. കേരളത്തിലെ ഏറ്റവും വലിയ ചാനലില്‍ കൂടി നാട്ടുകാരെ മുഴുവന്‍ പൗരബോധവും നിക്ഷ്പക്ഷതയും പഠിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റുകളാണ്’, സന്ദീപ് വാചസ്പതി ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതി.
Post Your Comments