Latest NewsKeralaNews

വെല്ലുവിളി ഏറ്റെടുക്കുന്നു: ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി ഡി സതീശൻ

കോട്ടയം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇപി യുടെ പ്രസ്താവനയോട് പ്രതികരിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.

Read Also: തൊടുപുഴ ആശുപത്രിയിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവം: ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ

വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ അറിയിച്ചു. കേരളം മുഴുവൻ ഒരു പൊലീസ് സംരക്ഷണവും ഇല്ലാതെ തന്നെ താൻ യാത്ര ചെയ്യും. സർക്കാരിനെ നന്നാക്കാനല്ല കൺവീനറുടെ വരവെന്നും കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നൗഫലിനെതിരായ ജയരാജന്റെ പ്രസ്താവന സി പി എം നേതാക്കൾ കേട്ടില്ലായിരിക്കും. പക്ഷേ തങ്ങളെല്ലാം ആ പ്രസ്താവന കേട്ടതാണ്. ജയരാജൻ ആ മാധ്യമ പ്രവർത്തകനെ കുറിച്ച് പറഞ്ഞത് കേരളത്തിലെ ഒരു പൊതുപ്രവർത്തകനും പറയാൻ പാടില്ലാത്ത ഭാഷയിലാണെന്നും വി ഡി സതീശൻ വിമർശിച്ചു.

Read Also: വയറു നിറച്ച്‌ ആഹാരവും കൈ നിറച്ച്‌ പണവും വസ്ത്രങ്ങളുമെല്ലാം ഒരു മടിയും കൂടാതെ മണിച്ചേട്ടന്‍ നല്‍കിയിരുന്നു: രാമകൃഷ്ണന്‍

shortlink

Related Articles

Post Your Comments


Back to top button