KottayamKeralaNattuvarthaLatest NewsNews

ഓ​ട്ടോ ഡ്രൈ​വ​റെ ക​രി​ങ്ക​ല്ലു കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : ര​ണ്ടു​പേ​ര്‍ പിടിയിൽ

ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​യ നേ​മം എ​സ്റ്റേ​റ്റ് വാ​ര്‍​ഡി​ല്‍ പൂ​ഴി​ക്കു​ന്ന് മ​ണി​യ​ന്‍ നി​വാ​സി​ല്‍ സു​ജി​ത് (34), വി​ള​പ്പി​ല്‍ ചെ​റു​കോ​ട് നെ​ടു​മ​ങ്കു​ഴി അ​പ്സ​ര ഭ​വ​നി​ല്‍ സ​ച്ചു (31) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി പ്രീ ​പെ​യ്ഡ് ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച നാ​ലം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അറസ്റ്റിൽ. ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​യ നേ​മം എ​സ്റ്റേ​റ്റ് വാ​ര്‍​ഡി​ല്‍ പൂ​ഴി​ക്കു​ന്ന് മ​ണി​യ​ന്‍ നി​വാ​സി​ല്‍ സു​ജി​ത് (34), വി​ള​പ്പി​ല്‍ ചെ​റു​കോ​ട് നെ​ടു​മ​ങ്കു​ഴി അ​പ്സ​ര ഭ​വ​നി​ല്‍ സ​ച്ചു (31) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ത​മ്പാ​നൂ​ര്‍ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആശുപത്രികളിലെ റഫറൽ സംവിധാനം ശക്തമാക്കാനൊരുങ്ങി എയിംസ്, രണ്ട് ആശുപത്രികൾ ഉടൻ ഏറ്റെടുത്തേക്കും

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്കാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. ത​മ്പാ​നൂ​ര്‍ ചൈ​ത്രം ഹോ​ട്ട​ലി​നു മു​ന്‍​വ​ശ​ത്ത് ഓ​ട്ടോ ഒ​തു​ക്കി വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യി​ നി​ന്ന കാ​രാ​യ​ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി അ​ഷ​റ​ഫി​നെ നാ​ലം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ക​രി​ങ്ക​ല്ലു കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മായ ത​ര്‍​ക്ക​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ലേക്ക് നയിച്ചത്.

സംഭവത്തിൽ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയ പ്രതികളെ പിടികൂടിയത്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button