Latest NewsKeralaNews

കേരളത്തില്‍ പെട്രോളിനും ഡീസലിനും 2രൂപ കൂട്ടിയപ്പോള്‍ എന്തായിരുന്നു കലാപം, ഇപ്പോള്‍ കേന്ദ്രത്തിനെതിരെ മിണ്ടാട്ടമില്ല

പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂട്ടിയ പിണറായി സര്‍ക്കാരിനെതിരെ നാടുനീളെ നടന്ന് അഭിപ്രായം ചോദിച്ച ചാനലുകാര്‍ക്ക് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒന്നും ചോദിക്കാനും പറയാനുമില്ല

മലപ്പുറം: കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂട്ടിയപ്പോള്‍ കലാപമുയര്‍ത്തിയവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് കുത്തനെ വില കൂട്ടിയിട്ടും മിണ്ടാട്ടമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം

‘നാടുനീളെ നടന്ന് രണ്ടു രൂപക്കെതിരെ അഭിപ്രായം ചോദിച്ച ചാനലുകള്‍ക്ക് ഇപ്പോള്‍ ഒന്നും ചോദിക്കാനില്ല. കേരളത്തിലെ 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തുന്നത്. വാങ്ങിത്തുടങ്ങിയിട്ടില്ല. അതേസമയം, 20 രൂപയാണ് കേന്ദ്രത്തിന്റെ സെസ്. 7500 കോടി രൂപ ഓരോ വര്‍ഷവും കേരളത്തില്‍നിന്ന് കേന്ദ്രം സെസ് പിരിക്കുമ്പോഴും നയാപൈസ കേരളത്തിന് നല്‍കുന്നില്ല. ഇതില്‍ കോണ്‍ഗ്രസിനും ലീഗിനും പ്രതിഷേധമില്ല’.

‘നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോള്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് 410 രൂപയായിരുന്നു. ഇനി 1159 രൂപ നല്‍കണം. സബ്‌സിഡിയും നിര്‍ത്തി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയാണ് ഇപ്പോള്‍ കൂട്ടിയത്. ഇതിലൊന്നും യുഡിഎഫിന് പ്രതിഷേധമില്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കൊണ്ടിരിക്കുമ്പോഴും ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തും. ജനകീയ പ്രതിരോധ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിനാളുകള്‍  ഈ സര്‍ക്കാരിനും എല്‍ഡിഎഫിനും ഒപ്പമുണ്ട് എന്ന് തെളിയിക്കുന്നു’- എം.വി ഗോവിന്ദന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button