KeralaLatest NewsNews

സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ത്രിപുരയില്‍ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല, സിപിഎം - കോണ്‍ഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമര്‍ശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ ക്യാമ്പയിന്‍ കൊണ്ടുപോകാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് മന്ത്രി പറഞ്ഞു. ത്രിപുരയില്‍ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല.

Read Also: കള്ളപ്പണ ഇടപാട്: ഇപി ജയരാജന് കുരുക്കായി വൈദേകം റിസോര്‍ട്ടില്‍ ആദായ വകുപ്പിന്റെ റെയ്ഡ്

പാചകവാതക വിലവര്‍ധനയില്‍ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതിപക്ഷം ബിജെപിയുടെ ചാവേര്‍ ആയി സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രെഷര്‍ കുക്കറിന്റ സേഫ്റ്റി വാല്‍വ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്ര സര്‍ക്കാരിന്റെ സ്‌പോണ്‍സേഡ് സമരമാണ് കേരളത്തില്‍ നടത്തുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button