Latest NewsKeralaIndia

മലയാളികളുൾപ്പെടെയുള്ള സ്ഥിരം മോഷണ സംഘം ഗോവയിൽ പിടിയിൽ: അറസ്റ്റിലായത് കണ്ണൂർ സ്വദേശികൾ

പനാജി: മലയാളികൾ അടങ്ങുന്ന മോഷണ സംഘത്തെ ഗോവയിൽ പിടികൂടി. ടൂറിസ്റ്റുകളുടെ പണവും മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളും മോഷ്ടിക്കുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടു പേർ കണ്ണൂർ സ്വദേശികളാണ്. ഒരാൾ കർണാടക സ്വദേശിയുമാണ്.

ഇവർ സ്ഥിരം മോഷണസംഘമാണെന്നാണ് ഗോവ പൊലീസ് നൽകുന്ന വിശദീകരണം. നിരവധി പരാതികൾ വന്നതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതോടെയാണ് ഇവർ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button