Latest NewsKeralaNews

ഭാര്യയുടെയും അഞ്ച് കുട്ടികളുടെയും കയ്യും കാലും കൂട്ടി കെട്ടി, ഗൃഹനാഥനടക്കം ഏഴ് പേരും കനാലിലേക്ക് ചാടി: കൂട്ടമരണം

ജോധ്പൂർ: അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് സംഭവം. ദമ്പതികൾ അഞ്ച് കുട്ടികളുമായി കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ. ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ കനാലിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് കിരൺ കാങ് പറഞ്ഞു.

ആറ് പേരുടെ കൈകളും പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ശങ്കരറാം (32), ഭാര്യ ബാദ്‌ലി(30), അവരുടെ മക്കൾ റമീല (12), പ്രകാശ് (10), കെഗി (8), ജാങ്കി (6), ഹിതേഷ് (3) എന്നിവരെയാണ് മരണപ്പെട്ടത്. ഇവർ ഗലീഫ ഗ്രാമത്തിലെ താമസക്കാരാണെന്ന് സഞ്ജൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ നിരഞ്ജൻ പ്രതാപ് സിംഗ് പറഞ്ഞു. ദമ്പതികളും കുട്ടികളും കാലുകൾ കെട്ടി കനാലിൽ ചാടിയതാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കനാലിന് സമീപമെത്തിയ ഇവർ തങ്ങളുടെ വസ്ത്രങ്ങളും ബാഗുകളും ഇവിടെ വെച്ച ശേഷമാണ് ചാടിയത്. മൊബൈൽ ഫോണും ബാങ്ക് പാസ്ബുക്കും കനാലിന് സമീപം കണ്ടെത്തി. ഗ്രാമത്തിലെ ചില ആളുകളിൽ നിന്നും ശങ്കര റാം ഭീഷണി നേരിട്ടിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും, ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button