Latest NewsNews

അറപ്പും വെറുപ്പും തോന്നുന്ന വീഡിയോ: പാചകം ചെയ്യുന്നതിനിടെ അതിലേക്ക് ചവച്ചുതുപ്പുന്ന യുവതി

ഭക്ഷണം പാകം ചെയ്യുന്നതിനിടെ അതിലേക്ക് ചവച്ചുതുപ്പുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘മിക്സ് ഫുഡ് ഹണ്ടര്‍’ എന്ന ഇൻസ്റ്റ പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് എവിടെ വച്ച്- എപ്പോള്‍ പകര്‍ത്തിയതാണെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
മഞ്ഞ നിറത്തില്‍ കുഴമ്പ് രൂപത്തിലുള്ള എന്തോ വിഭവമാണിവര്‍ പാകം ചെയ്യുന്നത്. തവിയുപയോഗിച്ച് ഇത് ഇളക്കുന്നതിനിടെ ഇതിലേക്ക് ചവച്ചുതുപ്പുന്നത് വീഡിയോയിൽ കാണാം.

ചവച്ചുതുപ്പിയ ശേഷം തുടര്‍ന്നും ഇളക്കുകയാണ്. ശേഷം പാത്രത്തില്‍ നിന്ന് അല്‍പമെടുത്ത് കഴിച്ചുനോക്കുകയും ചെയ്യുന്നു. ഇവരുടെ തൊട്ടടുത്ത് ഒരു പെൺകുട്ടിയിരിക്കുന്നത് കാണം. ഇപ്പുറം വേറെയും ആളുകളുണ്ട്. ആരും പാകം ചെയ്യുന്ന സ്ത്രീയുടെ പെരുമാറ്റത്തില്‍ അസാധാരണമായി ഒന്നും കാണുന്നില്ല. സ്ത്രീയുടെ പാചകരീതി ഇങ്ങനെയാണോ, അതോ ആരും കാണാത്തത് കൊണ്ടാണോ എന്നൊന്നും വ്യക്തമല്ല.

എന്തായാലും വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇത് പരമ്പരാഗതമായി തയ്യാറാക്കുന്നൊരു പാനീയമാണെന്നും വളരെ അമൂല്യമാണെന്നും ചിലര്‍ കമന്‍റുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ എത്ര അമൂല്യമായാലും ഈ രീതി ഉള്‍ക്കൊള്ളാവുന്നതല്ല എന്നുതന്നെയാണ് ഏവരും അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button