KeralaLatest NewsNews

കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ

കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയില്‍. കൊല്ലത്തും അയൽ ജില്ലകളിലും സ്ഥിരം കവര്‍ച്ചകള്‍ നടത്തുന്ന മൊട്ട ജോസിനെ മുത്തടിക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

മോഷണത്തിനു കയറുന്ന വീടുകളിൽനിന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചശേഷമേ ജോസ് മടങ്ങൂ. കോഴിമുട്ടയാണ് മൊട്ട ജോസിന്റെ ഇഷ്ടഭക്ഷണം. അങ്ങനെയാണ് മൊട്ട ജോസ് എന്ന പേര് ലഭിക്കുന്നത്.

മൊട്ട ജോസിന്റെ പേരിൽ നിരവധി മോഷണക്കേസുകളുണ്ട്.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി ഇരുനൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസ്.

shortlink

Related Articles

Post Your Comments


Back to top button