Latest NewsNewsIndia

ആശുപത്രിയിൽ അമ്മയുടെ അടുത്ത് കിടന്നിരുന്ന കുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു: ഒരുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ജയ്പൂർ: തെരുവുനായയുടെ ആക്രമണത്തിൽ ഒരുമാസം പ്രായമായ കുഞ്ഞ് മരിച്ചു. രാജസ്ഥാനിലാണ് സംഭവം. സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിനെ പരിചരിക്കാനെത്തിയ ഭാര്യയ്ക്ക് സമീപം കിടന്നിരുന്ന കുഞ്ഞിനെയായിരുന്നു തെരുവുനായ കടിച്ചുകൊണ്ടുപോയത്.

Read Also: ഇലക്ട്രിക്കൽ എൻജിനീയറെ കടലിൽ കാണാതായ സംഭവത്തിൽ ദുരൂഹത; ഒരിക്കലും ജീവനൊടുക്കില്ലെന്ന് കുടുംബം

ആശുപത്രിയുടെ സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. രാജസ്ഥാനിലെ സിറോഹിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ ടിബി വാർഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ തെരുവനായ കടിച്ചു കൊണ്ടു പോയതാണെന്ന് വ്യക്തമായത്.

രണ്ട് തെരുവുനായകൾ ആശുപത്രിയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നതും കുറച്ച് സമയം കഴിഞ്ഞ് തിരിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിലൊരു നായയുടെ വായിൽ കുഞ്ഞിനെ പിടിച്ചിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

Read Also: മഞ്ചേശ്വരം എംഎൽഎക്ക് ഫണ്ട് വിനിയോഗകാര്യത്തിൽ പോലും വിവേചനം: സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments


Back to top button