KeralaLatest NewsNewsBusiness

രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടം നേടി ആസ്റ്റർ മെഡിസിറ്റി

ഹെൽത്ത്കെയർ രംഗത്ത് കഴിഞ്ഞ 9 വർഷത്തെ പാരമ്പര്യമാണ് ആസ്റ്റർ മെഡിസിറ്റിക്ക് ഉള്ളത്

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ മികച്ച ആശുപത്രികളുടെ പട്ടികയിൽ കൊച്ചിയിൽ നിന്നുള്ള ആസ്റ്റർ മെഡിസിറ്റിയും ഇടം നേടിയിട്ടുണ്ട്. രാജ്യത്തെ മികച്ച ആരോഗ്യസേവന ദാതാക്കളെ കണ്ടെത്തുന്നതിന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവ്വേ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അഖിലേന്ത്യാ തലത്തിൽ നാലാം സ്ഥാനമാണ് ആസ്റ്റർ മെഡിസിറ്റി കരസ്ഥമാക്കിയിരിക്കുന്നത്.

സൗത്ത് ഇന്ത്യയിലെ ആശുപത്രികളുടെ പട്ടിക വിശകലനം ചെയ്യുമ്പോൾ രണ്ടാമത്തെ മികച്ച ആശുപത്രി, കൊച്ചിയിലെ ഏറ്റവും മികച്ച ആശുപത്രി എന്നീ പട്ടങ്ങൾ ആസ്റ്റർ മെഡിസിറ്റിക്ക് സ്വന്തമാണ്. രോഗികൾക്ക് നൽകുന്ന സേവനം, ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മികച്ച ആശുപത്രികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഹെൽത്ത്കെയർ രംഗത്ത് കഴിഞ്ഞ 9 വർഷത്തെ പാരമ്പര്യമാണ് ആസ്റ്റർ മെഡിസിറ്റിക്ക് ഉള്ളത്. കുറഞ്ഞ കാലയളവിനുള്ളിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടാൻ ആസ്റ്റർ മെഡിസിറ്റിക്ക് സാധിച്ചിട്ടുണ്ട്.

Also Read: തൃത്താലയിൽ ഉഗ്രസ്ഫോടനം, വീട് പൂര്‍ണമായി തകര്‍ന്നു : ആറ് പേര്‍ക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments


Back to top button