Earthquake: നാ​ഗാലാൻഡിൽ 7.2 തീവ്രതയിൽ ഭൂചലനത്തിന് സാധ്യതയെന്ന് പ്രചരണം; സത്യാവസ്ഥയെന്ത്?

Earthquake prediction in nagaland: ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാലാണെന്നും ഉച്ചയ്ക്ക് ഫെബ്രുവരി ഇരുപത്തിയാറിന് 12.09ന് ഭൂകമ്പം ഉണ്ടാകുമെന്നും പറയപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 08:33 AM IST
  • '2023 ഇന്ത്യ ഭൂകമ്പം' എന്ന തലക്കെട്ടോടെയുള്ള ഭൂപടത്തിൽ വരുന്ന സന്ദേശത്തിൽ വരാനിരിക്കുന്ന ഭൂകമ്പം 31 സെക്കൻഡ് നീണ്ടുനിൽക്കുമെന്ന് അവകാശപ്പെട്ടു
  • ശാസ്ത്രീയ തെളിവുകളില്ലാത്ത അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി നാഗാലാൻഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻഎസ്ഡിഎംഎ) ഈ സന്ദേശത്തെ തള്ളിക്കളഞ്ഞു
  • സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മുന്നറിയിപ്പ് സർക്കാർ അംഗീകൃത അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ഏജൻസിയിൽ നിന്നുള്ളതല്ലെന്ന് എൻഎസ്ഡിഎംഎ വ്യക്തമാക്കി

Trending Photos

2023 ഫെബ്രുവരി ആദ്യം തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ അയ്യായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതിനുശേഷം, ലോകമെമ്പാടും ഭൂകമ്പങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. ഫെബ്രുവരി ഇരുപത്തിയാറിന് നാഗാലാൻഡിൽ 7.2 തീവ്രതയുള്ള ശക്തമായ ഭൂചലനം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാലാണെന്നും ഉച്ചയ്ക്ക് ഫെബ്രുവരി ഇരുപത്തിയാറിന് 12.09ന് ഭൂകമ്പം ഉണ്ടാകുമെന്നും പറയപ്പെടുന്നു.

'2023 ഇന്ത്യ ഭൂകമ്പം' എന്ന തലക്കെട്ടോടെയുള്ള ഭൂപടത്തിൽ വരുന്ന സന്ദേശത്തിൽ വരാനിരിക്കുന്ന ഭൂകമ്പം 31 സെക്കൻഡ് നീണ്ടുനിൽക്കുമെന്ന് അവകാശപ്പെട്ടു. എന്നാൽ, ശാസ്ത്രീയ തെളിവുകളില്ലാത്ത അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി നാഗാലാൻഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻഎസ്ഡിഎംഎ) ഈ സന്ദേശത്തെ തള്ളിക്കളഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മുന്നറിയിപ്പ് സർക്കാർ അംഗീകൃത അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ഏജൻസിയിൽ നിന്നുള്ളതല്ലെന്ന് എൻഎസ്ഡിഎംഎ വ്യക്തമാക്കി.

ഭൂകമ്പത്തെക്കുറിച്ചുള്ള മുന്നറിയിപ്പിന് രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഏതെങ്കിലും അംഗീകൃത നോഡൽ ഏജൻസിയുമായും ബന്ധമില്ലെന്നും, ഇന്ത്യൻ സർക്കാരിന്റെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെയോ നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പോലുള്ളവയുടെയോ അം​ഗീകാരം ഇല്ലെന്നും അവർ വ്യക്തമാക്കി.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ബോധവാന്മാരായിരിക്കണമെന്നും ഭൂകമ്പവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വിവിധ സുരക്ഷാ നടപടികൾ പാലിക്കുന്നത് തുടരണമെന്നും എൻഎസ്ഡിഎംഎ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. നാഗാലാൻഡും മണിപ്പൂരും ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭൂകമ്പത്തിന് ഏറ്റവും സാധ്യതയുള്ള ടെക്റ്റോണിക് പ്ലേറ്റ് അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitterലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories