KeralaLatest NewsNews

കാമുകി വിളിച്ചതും ചതിയറിയാതെ ഗൾഫിൽ നിന്നും ഓടിയെത്തി, കെട്ടിയിട്ട് തട്ടിയെടുത്തത് 15 ലക്ഷം: യുവതി അറസ്റ്റിൽ

ശംഖുമുഖം: വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി പണം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ. 15 ലക്ഷവും സ്വർണവുമാണ് കാമുകനിൽ നിന്നും യുവതി തട്ടിയെടുത്തത്. ദുബായിൽ നിന്നെത്തിയ തമിഴ്നാട് കോട്ടാർ സ്വദേശി അബ്ദുൾ ഖാദറിനെയാണ് (44) ചിറയിൻകീഴ് സ്വദേശിയായ കാമുകി വഞ്ചിച്ചത്. ഇയാളെ തട്ടിക്കൊണ്ട് പോയ ശേഷമായിരുന്നു പണം തട്ടിയത്.

രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഖാദറിനെ കാമുകിയും എട്ടംഗ സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ചുപവന്റെ ആഭരണങ്ങളും രണ്ട് വില കൂടിയ മൊബൽ ഫോണുകളും തട്ടിയെടുത്തു. തുടർന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിൽ നിന്ന് 15 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി മാറ്റുകയുമായിരുന്നു.

ദുബായിലെ ഒരു കമ്പനിയുടെ മാനേജരായ ഖാദർ യുവതിയുമായി ആറ് മാസമായി ലിവിംഗ് ടുഗദറിലായിരുന്നു. ഇതിനിടെ യുവതി നാട്ടിലെത്തി. തനിക്ക് മറ്റ് ആലോചനകൾ വരുന്നുണ്ടെന്നും അതിനാൽ നാട്ടിലെത്തി ബന്ധുക്കളുമായി സംസാരിക്കണമെന്നും ഖാദറിനോട് ആവശ്യപ്പെട്ടു. വിവാഹം സ്വപ്നം കണ്ട് ഖാദർ കാമുകി വിളിച്ചതും നാട്ടിലെത്തി. വിമാനത്താവളത്തിലെത്തിയ ഖാദറിനെ വീട്ടിലേയ്ക്കാണെന്ന് പറഞ്ഞ് യുവതിയും സംഘവും വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇയാളുടെ പരാതിയിലാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button