CinemaMollywoodLatest NewsNewsEntertainment

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് റോബിനും?! ആവേശത്തിൽ ആരാധകർ

ബി​ഗ് ബോസ് മലയാളം സീസണ് 4 ലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ്ണൻ സിനിമ തിരക്കിലാണ്. ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രമുഖ തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് റോബിന്‍റെ പോസ്റ്റ്. നന്ദി ലോകേഷ് കനകരാജ് എന്നു മാത്രമാണ് റോബിന്‍റെ പോസ്റ്റ്. ഒപ്പം ഹൃദയചിഹ്നമുള്ള ഒരു ഇമോജിയും. നവംബര്‍ എന്നും പോസ്റ്റില്‍ ഉണ്ട്.

ലോകേഷിന്‍റെ വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തില്‍ റോബിന് വേഷമുണ്ടാകും എന്നാണ് ആരാധകര്‍ കരുതുന്നത്. ലോകേഷിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍ വിജയ് നായകനാവുന്ന ലിയോയും കാര്‍ത്തി നായകനാവുന്ന കൈതി 2 ഉും ആണ്. എന്നാല്‍ നിലവില്‍ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന ലിയോയുടെ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി ഒക്ടോബര്‍ 19 ആണ്. അതിനാല്‍ത്തന്നെ കൈതി 2 ല്‍ ആണോ റോബിന്‍റെ കഥാപാത്രമെന്ന് കമന്‍റ് ബോക്സുകളില്‍ ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് റോബിൻ കൂടി കടന്ന് വന്നാൽ അതൊരു ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് റോബിന്റെ ആരാധകർ. വിജയ് ഫാന്‍ പേജുകളിലൊക്കെ റോബിന്‍ ലിയോയില്‍ അഭിനയിക്കുന്നു എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ പോസ്റ്റ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് റോബിന്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഇത് റോബിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അപോസ്റ്റാണെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. സിനിമാ സംവിധാനത്തിനൊരുങ്ങുകയാണ് റോബിൻ എന്നാണ് സൂചന. റോബിൻ തന്നെയാണ് തിരക്കഥയും നിർമ്മാണവും എന്നും സൂചനയുണ്ട്. റോബിന്റെ ഭാവി വധുവായി ആരതി പൊടിയാകും നായിക. റോബിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ആയിരിക്കും നടത്തുക എന്നാണ് സ്ഥിരീകരിക്കാത്ത മറ്റൊരു റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button