KeralaLatest NewsNews

ഇസ്രയേലിലേക്കു തീര്‍ഥയാത്ര പോയ സംഘത്തിലെ ആറു പേര്‍ അവിടെവച്ചു മുങ്ങിയ സംഭവത്തിനു പിന്നില്‍ വന്‍ സംഘം

ഇസ്രയേലിലേയ്ക്ക് പോയ സംഘത്തില്‍ നിന്ന് ചിലര്‍ മുങ്ങുന്ന സംഭവം ട്രെന്‍ഡാകുന്നു, തീര്‍ഥയാത്രാ സംഘത്തിലെ ആറ് പേരെ കാണാതായി: സംഭവം വിശദീകരിച്ച് ഫാ.ജോര്‍ജ് ജോഷ്വ

തിരുവനന്തപുരം : ഇസ്രയേലിലേക്കു തീര്‍ഥയാത്ര പോയ സംഘത്തിലെ ആറു പേര്‍ അവിടെവച്ചു മുങ്ങിയ സംഭവത്തിനു പിന്നില്‍ വന്‍ സംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നല്‍കിയ ഫാ. ജോര്‍ജ് ജോഷ്വ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ മുങ്ങിയതെന്ന് സംശയിക്കുന്നതായി ഫാ.ജോര്‍ജ് ജോഷ്വ പറഞ്ഞു. വന്‍ സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. പാസ്‌പോര്‍ട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറു പേരും പോയത്. അക്കൂട്ടത്തില്‍ 69 വയസ്സുള്ള അമ്മമാര്‍ പോലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: പട്ടാപ്പകല്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, നാട്ടുകാര്‍ക്ക് നേരെ കല്ലേറ്: കൊച്ചിയിൽ ആശങ്ക പരത്തിയ യുവാവ് പിടിയിൽ

26 അംഗ യാത്രാ സംഘത്തിലുള്‍പ്പെട്ട ഷൈനി രാജു, രാജു തോമസ്, മേഴ്‌സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യന്‍, ലൂസി രാജു, കമലം എന്നിവര്‍ ഇസ്രയേലില്‍വച്ച് അപ്രത്യക്ഷരായെന്നാണ് പരാതി. 2006 മുതല്‍ തീര്‍ഥാടകരുമായി താന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതാണെന്ന് ഫാ. ജോര്‍ജ് ജോഷ്വ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരി 11ന് 26 അംഗ സംഘവുമായി ഇസ്രയേലില്‍ എത്തിയപ്പോഴാണ് ആറു പേരെ കാണാതായത്. സംഘത്തില്‍നിന്ന് മുങ്ങിയവരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.

‘ഞാന്‍ 2006 മുതല്‍ വിശുദ്ധ നാടു സന്ദര്‍ശനത്തിനു നേതൃത്വം നല്‍കുന്നതാണ്. പൂര്‍ണമായും ആത്മീയ തലത്തില്‍ നടത്തുന്നൊരു യാത്രയാണിത്. ഇത്ര കാലത്തിനിടെ ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത് ഇതാദ്യമാണ്. കോവിഡിനു ശേഷമുണ്ടായൊരു രീതിയാണിതെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ സംഘത്തില്‍ നിന്ന് ഒരാള്‍ പോയില്ലേ. അത് സര്‍ക്കാരിന്റെ കുഴപ്പമല്ല.’ – ഫാ.ജോര്‍ജ് ജോഷ്വ പറഞ്ഞു.

”കൊണ്ടുപോകുന്ന ആളുകളെ നാം എത്ര തന്നെ നിരീക്ഷിച്ചാലും കാര്യമില്ല. നമ്മളെ വിശ്വസിപ്പിക്കുന്ന രീതിയിലാണ് അവര്‍ പെരുമാറുക. ഇതിനു പിന്നില്‍ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് എന്റെ സംശയം. ഇവരെ കാണാതായ അന്നു തന്നെ ഞാന്‍ അവിടുത്തെ ഇമിഗ്രേഷന്‍ പൊലീസിനെ ഇ മെയിലില്‍ വിവരമറിയിച്ചിരുന്നു. മറുപടി ലഭിക്കാത്തതുകൊണ്ട് പിന്നീട് ലോക്കല്‍ പൊലീസിനെയും അറിയിച്ചു. അവര്‍ അപ്പോള്‍ത്തന്നെ വന്ന് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി’ – ഫാ. ജോര്‍ജ് ജോഷ്വ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button