കൊച്ചി
ഹെെക്കോടതികളുടെ ചരിത്രത്തിൽ ആദ്യമായി ഉത്തരവുകൾ പ്രാദേശികഭാഷയിൽ പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി. മാതൃഭാഷാദിനമായ ചൊവ്വാഴ്‌ച ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ, ജസ്‌റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ രണ്ട് ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചു. പ്രാദേശികഭാഷയിലും ഉത്തരവുകൾ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിർദേശിച്ചിരുന്നു.
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ തടയണ പൊളിക്കൽ, വാഹനവായ്‌പ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകളാണ് മലയാളത്തിലിറങ്ങിയത്. വിധിനിർവഹണത്തിനും നടപ്പാക്കലിനുമടക്കം എല്ലാ ആവശ്യങ്ങൾക്കും ഇംഗ്ലീഷിലുള്ള വിധിന്യായം അന്തിമമായിരിക്കുമെന്നും വ്യക്തമാക്കി. സുപ്രീംകോർട്ട് വിധിക് അനുവാദക് സോഫ്‌റ്റ്‌വെയറിന്റെ (സുവാസ്) സഹായത്തോടെയാണ് ഉത്തരവുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. നവംബറിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി ഡി വൈ ചന്ദ്രചൂഡ് അധികാരമേറ്റശേഷമാണ് സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും വിധികൾ പ്രാദേശികഭാഷയിൽ പ്രസിദ്ധീകരിക്കാനുള്ള നടപടി ആരംഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..