Latest NewsNewsInternational

യുക്രെയ്ന്‍-റഷ്യ യുദ്ധം: ‘സമാധാന ഫോര്‍മുല’യ്ക്കായി ഇന്ത്യയുടെ സഹായം തേടി സെലന്‍സ്‌കി, പരിഹാരത്തിന് ഡോവലിനെ വിളിച്ചു

കീവ്: യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന് പരിഹാരം കാണുന്നതിനും സമാധാന ഫോര്‍മുലയ്ക്കുമായി ഇന്ത്യയുടെ സഹായം തേടി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവലുമായിബുധനാഴ്ച ഫോണ്‍ വിളിച്ചിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച്, പ്രത്യേകിച്ച് ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ബഖ്മുട്ട് നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ആന്‍ഡ്രി യെര്‍മാക് അജിത് ഡോവലുമായി ചര്‍ച്ച ചെയ്തു.

Read Also: ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പിലാക്കണം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

‘ഞങ്ങളുടെ പ്രദേശങ്ങള്‍ സ്വതന്ത്രമാക്കുന്നത് വരെ ഞങ്ങള്‍
യുദ്ധം നിര്‍ത്തില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക് ഡോവലുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു, ‘റഷ്യ ചില ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറെടുക്കുകയാണ്. റഷ്യന്‍ സൈന്യം വളരെ പ്രചോദിതരാണ്, അതേസമയം യുക്രേനിയന്‍ യോദ്ധാക്കള്‍ അസാധാരണമായ ധീരതയും പ്രതിരോധവും കാണിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രദേശങ്ങളും സ്വതന്ത്രമാക്കുന്നത് വരെ ഞങ്ങള്‍ നിര്‍ത്തില്ല, ഞങ്ങള്‍ക്ക് ആയുധങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ’ അദ്ദേഹം അജിത് ഡോവലുമായുളള ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button