21 February Tuesday

കോടതിയലക്ഷ്യക്കേസ്: വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാന് അറസ്‌റ്റ് വാറണ്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023

കൊച്ചി> കോടതിയലക്ഷ്യക്കേസിൽ വിഫോർ കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാന് ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയിൽ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി.

കേസിൽ ചൊവ്വാഴ്‌ച ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്‌റ്റ് വാറണ്ട് ഇറക്കിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top