22 February Wednesday

രോഗമുക്തി നേടി എച്ച്ഐവി ബാധിതന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023

തിരുവനന്തപുരം
രക്താര്‍ബുദ ബാധിതനായ അമ്പത്തിമൂന്നുകാരന് മജ്ജ മാറ്റിവയ്ക്കല്‍ വഴി എച്ച്‌ഐവി പ്രതിരോധ മൂലകോശങ്ങള്‍ സ്വീകരിച്ച് രോഗമുക്തി നേടിയതായി റിപ്പോര്‍ട്ട്. ജര്‍മന്‍ സ്വദേശിയാണ് രോഗമുക്തനായത്. 2013ലാണ് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ഒമ്പതുവര്‍ഷം ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. 'ദ ജേര്‍ണല്‍ നേച്ചര്‍ മെഡിസിന്‍'ശാസ്ത്ര ജേര്‍ണലില്‍ തിങ്കളാഴ്ചയാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ ലോകത്ത് എച്ച്ഐവി മുക്തരായി അംഗീകരിക്കപ്പെട്ട മൂന്നാമത്തെയാളാകും ഇദ്ദേഹം. എച്ച്ഐവി ബാധിതരായ മുഴുവനാളുകളിലും ഇത് പരീക്ഷിക്കാനാകില്ലെന്നും ഗവേഷകര്‍ പറയുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top