21 February Tuesday

കെഎസ്‌ടിഎ: ഡി സുധീഷ് പ്രസിഡന്റ്, എൻ ടി ശിവരാജൻ ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023

ഡി സുധീഷ്, എൻ ടി ശിവരാജൻ, ടി കെ എ

കാഞ്ഞങ്ങാട്> എൻ ടി ശിവരാജനെ ജനറൽ സെക്രട്ടറിയായും ഡി സുധീഷിനെ പ്രസിഡന്റായും കെഎസ്‌ടിഎ 32-ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി കെ എ ഷാഫിയാണ് ട്രഷറർ.

എ കെ ബീന (കണ്ണൂർ), എൽ മാഗി (എറണാകുളം), കെ വി ബെന്നി (എറണാകുളം), കെ സി മഹേഷ് (കണ്ണൂർ), എം എ അരുൺകുമാർ (പാലക്കാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ ബദറുന്നീസ (മലപ്പുറം), കെ രാഘവൻ (കാസർഗോഡ്), എ നജീബ് (തിരുവനന്തപുരം), എം കെ നൗഷാദലി (പാലക്കാട്), പി ജെ ബിനേഷ് (വയനാട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

തിരുവനന്തപുരം ജില്ലയിലെ കല്ലറ കുറ്റിമൂട് സ്വദേശിയായ എൻ ടി ശിവരാജൻ കാസർഗോഡ് തളങ്കര ഗവ. ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലാണ്. നിലവിൽ സമഗ്രശിക്ഷ കേരളയിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി ജോലിചെയ്യുന്നു. ആലപ്പുഴ സ്വദേശിയായ ഡി സുധീഷ് ആലപ്പുഴ ടിഡിഎച്ച്എസ്എസിലെ അധ്യാപകനാണ്. നിലിവിൽ സമഗശിക്ഷാ കേരള, ആലപ്പുഴയിൽ ട്രെയിനറായി പ്രവർത്തിക്കുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top