22 February Wednesday

ആർഎസ്‌എസ്‌ റൂട്ട്‌ മാർച്ച് അനുവദിക്കരുത് ; തമിഴ്‌നാട്‌ സർക്കാർ 
സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023


ന്യൂഡൽഹി
ആർഎസ്‌എസ്‌ റൂട്ട്‌ മാർച്ചിന്‌ അനുമതി നൽകിയ മദ്രാസ്‌ ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട്‌ സർക്കാർ സുപ്രീംകോടതിയിൽ. മാർച്ച്‌ വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും ഹൈക്കോടതി ഡിവിഷൻബെഞ്ച്‌ ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്നും തമിഴ്‌നാട്‌ സർക്കാർ ആവശ്യപ്പെട്ടു. ഫെബ്രുവരി 10നാണ്‌ ആർഎസ്‌എസ്‌ മാർച്ചിന്‌ അനുമതി നൽകാൻ ഹൈക്കോടതി തമിഴ്‌നാട്‌ പൊലീസിന്‌ നിർദേശം നൽകിയത്‌.

ഒക്ടോബറിലാണ്‌ ആസാദി കാ അമൃത്‌ മഹോത്സവ്‌, ഗാന്ധി ജയന്തി എന്നിവ പ്രമാണിച്ച്‌ മാർച്ച്‌ നടത്താൻ ആർഎസ്‌എസ്‌ അനുമതി തേടിയത്‌. സർക്കാർ അനുമതി നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. നവംബറിൽ മാർച്ച്‌ നടത്താൻ ഹൈക്കോടതി സിംഗിൾബെഞ്ച്‌ അനുവദിച്ചെങ്കിലും കർശന ഉപാധികൾ ഏർപ്പെടുത്തി. ഇതിനെതിരായ ആർഎസ്‌എസിന്റെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഉപാധികൾ നീക്കി. പുതിയ തീയതികളിൽ മാർച്ച്‌ നടത്താനുള്ള അപേക്ഷ പൊലീസിന്‌ നൽകാനും നിർദേശിച്ചു. ഈ സാഹചര്യത്തിലാണ്‌, സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top