21 February Tuesday

കോളേജ് അധ്യാപക നിയമനം : മാനദണ്ഡങ്ങൾ പഠിക്കാൻ 
ഉന്നതവിദ്യാഭ്യാസ വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023


തിരുവനന്തപുരം
കോളേജ് അധ്യാപക നിയമനത്തിന്റെ പ്രായപരിധിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പഠിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്. ശ്യാം ബി മേനോന്റെ നേതൃത്വത്തിലുള്ള ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ പ്രായപരിധി ഇല്ലാതാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത് പ്രാവർത്തികമാക്കാൻ കഴിയുന്നതാണോയെന്ന്‌ പരിശോധിക്കാൻ സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് നിർദേശിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചശേഷം സർക്കാർ തുടർനടപടികളെടുക്കും.

നിലവിൽ സർക്കാർ, എയ്ഡഡ് കോളേജുകളിലെ അധ്യാപക പ്രവേശനത്തിന് 40 വയസ്സാണ് പരിധി. ഒബിസി വിഭാഗങ്ങൾക്ക് 43, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 എന്നിങ്ങനെ ഇളവുമുണ്ട്. പ്രായപരിധി ഇല്ലാതാക്കിയാൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ റിസർച്ച് എന്നിവ നേടിയവരുടെ സേവനവും ലഭ്യമാകും.

ഈ ബിരുദങ്ങൾ നേടിവരുമ്പോൾ പലർക്കും പ്രായപരിധി കഴിയുന്നതിനാൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാൻ കഴിയാതെവരും. യുജിസി നിർദിഷ്ട യോ​ഗ്യതകളുടെ അടിസ്ഥാനത്തിൽ നിയമനം നേടിയ ശേഷമാണ് അധ്യാപകർ പോസ്റ്റ് ഡോക്ടറർ റിസർച്ചുകൾക്ക് തയ്യാറാകുന്നത്. ഈ സാഹചര്യം ഒഴിവാക്കി ഉയർന്ന യോഗ്യതയുള്ള വിദ​ഗ്ധ അധ്യാപകരുടെ സേവനം സർവകലാശാലകളിലും കോളേജുകളിലും ലഭ്യമാക്കാനാണ് സർക്കാർ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top