ഇരിങ്ങാലക്കുട> കോൺക്രീറ്റ് മിക്സിംഗ് യന്ത്രത്തിനുള്ളിൽ വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി കോൺക്രീറ്റ് റോഡ് നിർമാണത്തിനായി വെള്ളാങ്കല്ലൂര്‍ വെളയനാട് സ്ഥാപിച്ച പ്ലാന്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ഭരത് ജാദവിന്റെ മകൻ വർമാനന്ദകുമാർ (19) ആണ് മരിച്ചത്.
വർമാനന്ദകുമാർ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന യന്ത്രത്തിനുള്ളിൽ ജോലി ചെയ്യുന്നതിനിടെ, പുറമെ നിന്ന മറ്റൊരു തൊഴിലാളി യന്ത്രം പ്രവർത്തിപ്പിച്ചതാണ് അപകട കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു. കോൺക്രീറ്റ് മിക്സിങ്ങിനായി ഉപയോഗിക്കുന്ന കൂറ്റൻ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനുമുമ്പായി സൈറൺ മുഴക്കാറുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. യുപി സ്വദേശിയായ മറ്റൊരു തൊഴിലാളി മുന്നറിയിപ്പ് നൽകാതെ യന്ത്രം ഓൺ ചെയ്തതാണ് ദുരന്തത്തിനിടയാക്കിയത്.|
അപകടം വരുത്തിയ തൊഴിലാളിയെ പ്ലാന്റിൽ നിന്നും കമ്പനി അധികൃതർ ഉടൻതന്നെ മാറ്റിയത് മറ്റു തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കി. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അപകടത്തിനിടയാക്കിയ യുപി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..