21 February Tuesday

ഇന്ന്‌ മാതൃഭാഷാദിനം ; എഴുത്തിൽ 
ഇനി 
ഒരുമലയാളം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023



തിരുവനന്തപുരം
മലയാളത്തിന്‌ ഒരു വരമൊഴിക്കുള്ള  പദ്ധതി അന്തിമഘട്ടത്തിൽ.  65–--ാം കേരളപ്പിറവിയുടെ വേളയിലാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് ഇതിനുള്ള നടപടി ആരംഭിച്ചത്‌. ഇതിന്റെ ഭാഗമായി  ശൈലീ പുസ്‌തകം പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ശൈലീ പുസ്‌തകം സംബന്ധിച്ച്‌ ഉയർന്ന നിർദേശങ്ങൾ പരിഗണിക്കാൻ  സർക്കാർ വിദഗ്‌ധ സമിതിയോട്‌ ആവശ്യപ്പെട്ടു. മാറ്റങ്ങൾ മാർച്ചിൽ നടക്കുന്ന ശിൽപ്പശാലയിൽ ഉൾക്കൊള്ളിക്കും. ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ നേതൃത്വത്തിൽ ഏപ്രിലിൽ ജില്ലകളിൽ വിദഗ്‌ധ സംഘം ക്ലാസെടുക്കും. കോളേജ്‌, സർക്കാർ സ്ഥാപനങ്ങൾ, ഹയർസെക്കൻഡറി സ്‌കൂൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരിക്കും ക്ലാസുകൾ.

1998ൽ മലയാളത്തനിമ പദ്ധതി പ്രകാരം വി ആർ പ്രബോധചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മലയാള ശൈലീ പുസ്‌തകം പ്രസിദ്ധീകരിച്ചിരുന്നു. വർഷങ്ങൾക്കുശേഷമാണ്‌ വീണ്ടും  ശൈലീ പുസ്‌തകം തയ്യാറാക്കുന്നത്‌. പ്രചാരത്തിലുള്ള വാക്കുകൾ അതേപടി നിലനിർത്തുന്നതോടൊപ്പം ശരിയായ വാക്ക്‌ ചേർക്കും.

വാമൊഴിയിലെ വൈവിധ്യം നിലനിർത്തുന്നതിനൊപ്പം വരമൊഴിയിൽ ഏകീകൃത രൂപം കൊണ്ടുവരാൻ ഇതിലൂടെ കഴിയും. കംപ്യൂട്ടിങ്ങിന്‌ ഏറ്റവും അനുയോജ്യമായ രീതിയിലാകും പരിഷ്‌കരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top