Latest NewsIndiaNews

മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകി: പ്രിൻസിപ്പാളിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി പൂർവ വിദ്യാർഥി

ഇൻഡോർ: മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകിയതിന് പ്രിൻസിപ്പാളിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി പൂർവ വിദ്യാർഥി. മധ്യപ്രദേശിലാണ് സംഭവം. ഇൻഡോറിലെ ബി എം കോളേജിലെ പൂർവ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവയാണ് പ്രിൻസിപ്പാളിനെ തീ കൊളുത്തിയത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Read Also: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തർക്കം, യു​വാ​വി​നെ മർദ്ദിച്ച് വഴിയിൽ തള്ളി : മൂന്നംഗസംഘം അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രിൻസിപ്പാളിന് 90 ശതമാനം പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മറ്റ് സ്റ്റാഫുകളുടെ മുന്നിൽ വച്ച് പ്രിൻസിപ്പാളിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം അശുതോഷ് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. മാർക്ക് ലിസ്റ്റിനെ കുറിച്ച് ചോദിച്ചുണ്ടായ തർക്കമാണ് അശുതോഷിനെ പ്രകോപിതനാക്കിയത്. ഏഴ്, എട്ട് സെമസ്റ്ററുകളിൽ അശുതോഷ് രണ്ട് വിഷയങ്ങൾക്ക് തോറ്റിരുന്നു. ഇത് വീണ്ടും എഴുതി പാസായെങ്കിലും മാർക്ക് ലിസ്റ്റ് ലഭിക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് തർക്കത്തിന് കാരണം.

Read Also: മകനെ തേടിയെത്തിയ പൊലീസ് കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി

shortlink

Related Articles

Post Your Comments


Back to top button