KeralaLatest NewsNews

നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും

കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ടു പേരാണ് പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടിയെ സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്കും  പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷം കസബ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button