21 February Tuesday

മലപ്പുറം നഗരസഭ കൗൺസിലിൽ ലീഗ് അക്രമം; എൽഡിഎഫ് വനിതാ കൗൺസിലർമാർക്കടക്കം മർദനം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023

മലപ്പുറം> മലപ്പുറം നഗരസഭ കൗൺസിലിൽ യോഗത്തിൽ എൽഡിഎഫ് വനിത കൗൺസിലർമാർക്കടക്കം മുസ്ലിംലീഗ് കൗൺസിലർമാരുടെ  അക്രമണം. ചൊവ്വാഴ്ച ചേർന്ന യോഗത്തിനിടെയുണ്ടായ ബഹളത്തിലും സംഘർഷത്തിലും വി രത്നം, പിഎസ്എ സബീർ, സി ഷിജു എന്നിവരെ മുസ്ലിംലീഗ് കൗൺസിമാർ മർദ്ദിച്ചു. വനിത അംഗങ്ങളെ കൈയ്യേറ്റംചെയ്ത് വസ്ത്രങ്ങൾ വലിച്ച് കീറി.

ഒന്നാംതീയതി നഗരസഭാ ഡ്രൈവർ പി ടി മുകേഷിനെ ലീഗ്‌ കൗൺസിലർമാർ നഗരസഭയിലിട്ട് ആക്രമിച്ച സംഭവവും പിന്നീട് പ്രതികാര നടപടിയുടെ ഭാഗമായി നഗരസഭ ചെയർമാൻ ഡ്രൈവറെ  സസ്പെന്റ് ചെയ്ത നടപടിയും കൗൺസിൽ ചർച്ചക്കെടുത്തപ്പോഴായിരുന്നു അക്രമണം. കേസിൽ പ്രതികളായ ലീഗ് കൗൺസിലർമാരുടെ കൈയ്യുക്കിന്റെ ഗുണ്ടായിസവും ജീവനക്കാർക്ക് നേരെയുള്ള നടപടിയും ചോദ്യംചെയ്തപ്പോഴാണ് ലീഗ് അംഗങ്ങൾ അക്രമണം അഴിച്ച് വിട്ടത്.

മുതിർന്ന കൗൺസിലർമാർക്ക് നേരെയുള്ള കൈയ്യേറ്റ ശ്രമം തടയുന്നിടെയായാണ്  പിഎസ്എ സബീർ, സി ഷിജുവിനെയും വനിതാ അംഗത്തെയും ലീഗ് അംഗങ്ങൾ  മർദ്ദിച്ചത്. സംഘർഷത്തിനും ബഹളത്തിനുമിടെ മറ്റ് എൽഡിഎഫ് കൗൺസിലർമാർ ചേർന്ന് നിന്ന് അക്രമം തടയുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top