Latest NewsNews

മധ്യപ്രദേശില്‍ വനിത പ്രിൻസിപ്പളിനെ തീവച്ച് കൊല്ലാൻ ശ്രമം

മധ്യപ്രദേശ്: മാർക്ക് ഷീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ വനിത പ്രിൻസിപ്പളിനെ തീവച്ച് കൊല്ലാൻ ശ്രമം. ബിഎം കോളജ് ഓഫ് ഫാര്ഡമസിയിലെ പ്രിൻസിപ്പൽ വിമുക്ത ഷർമയെ (54) ഗുരുതരമായ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവയാണ് (24) പ്രിൻസിപ്പലിനെ തീവച്ച് കൊല്ലാൻ നോക്കിയത്. ബി ഫാം മാർക്ക് ഷീറ്റ് നൽകാത്തതാണ് പ്രകോപന കാരണം. ഇന്നലെ വൈകീട്ട് നാല് മണിക്ക് പ്രിൻസിപ്പലും അശുതോഷും തമ്മിൽ മാർക്ക് ഷീറ്റിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകാനായി കാറിൽ കയറാൻ പോയ പ്രിൻസിപ്പലിന്റെ ദേഹത്തേക്ക് അശുതോഷ് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു.

നാല് മാസങ്ങൾക്ക് മുൻപ് കോളജിലെ മറ്റെരധ്യാപകനെ ഇതേ കാരണത്താൽ കുത്തിക്കൊല്ലാൻ അശുതോഷ് ശ്രീ വാസ്തവ ശ്രമിച്ചിരുന്നു. ഈ കേസിൽ കഴിഞ്ഞ ആഴ്ചയാണ് അശുതോഷ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ മാർക്ക് ഷീറ്റ് നൽകാത്തത് യൂണിവേഴ്സിറ്റിയിൽ നിന്ന് വരാത്തത് കൊണ്ടാണെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button