KeralaLatest NewsNews

കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി

കൊച്ചി: കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ തിരിച്ചെത്തി. 26 പേർ അടങ്ങുന്ന സംഘമാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. പുലർച്ചെ മൂന്നരയോടെയാണ് കർഷകർ തിരിച്ചെത്തിയത്.

സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനായി ആണ് ഈ മാസം 12 ന് ഇവരെ ഇസ്രായേലിലേക്ക് അയച്ചത്.

എന്നാൽ, അതിനിടെ സംഘത്തിലെ 27 കര്‍ഷകരില്‍ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജുവിനെ വെള്ളിയാഴ്ച കാണാതായി. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button