മുംബൈ
കമ്യൂണിസ്റ്റ് നേതാവും ചിന്തകനുമായ ഗോവിന്ദ് പൻസാരെ കൊല്ലപ്പെട്ട് എട്ടു വർഷം പൂർത്തിയായിട്ടും ഇനിയും തുടങ്ങാതെ വിചാരണ. 2015 ഫെബ്രുവരി 16നാണ് എൺപത്തിരണ്ടുകാരനായ അദ്ദേഹത്തെ കോലാപുരിലെ വസതിക്കു സമീപം തീവ്രഹിന്ദുത്വവാദികള്‍ ആക്രമിച്ചത്.ഭാര്യയുമൊത്ത് പ്രഭാതനടത്തം കഴിഞ്ഞെത്തവെ, അക്രമികൾ അഞ്ചുവട്ടം വെടിവച്ചു. ആശുപത്രിയിൽ നാലുദിവസത്തിനുശേഷമായിരുന്നു മരണം. പരിക്കേറ്റ ഭാര്യ അതിജീവിച്ചു.
നരേന്ദ്ര ധാബോൽക്കർ വധത്തില്‍ പ്രതിയായ വിരേന്ദ്ര താവ്‌ഡെ, ഗൗരി ലങ്കേഷ് വധക്കേസ് പ്രതികളായ അമോൽ കാലെ, അമിത് ദെഗ്‌വേകാർ എന്നിവർ ഉൾപ്പെടെ പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ ജാമ്യം നേടി. വെടിവച്ചവരെന്ന് സംശയിക്കപ്പെടുന്ന സാരംഗ് അകോൽക്കർ, വിനയ് പവാർ എന്നിവരെ ഇനിയും പിടികൂടാനായിട്ടില്ല.
തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ത അംഗങ്ങളായണ് പ്രതികള്‍. കുറ്റവാളികളെ ഉടൻ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം വാർഷികത്തിൽ വിവിധ സംഘടനകൾ നാഗ്‌പുരിൽ പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..