അഗർത്തല
ത്രിപുരയിൽ സിപിഐ എം പ്രവർത്തകനെ ബിജെപിക്കാർ അടിച്ചുകൊന്നു. ഖോവായ് ജില്ലയിലെ ദ്വാരികപുരിൽ ദിലീപ് ശുക്ല ദാസാ (55)ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമൽദാസിനെ പൊലീസ് അറസ്റ്റുചെയ്‌തു.
വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ആക്രമണം രൂക്ഷമാണ്. തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിനായി പ്രവർത്തിച്ച ദിലീപ് ശുക്ല ദാസിനെ ശനിയാഴ്‌ച കൃഷ്ണ കമൽദാസും കൂട്ടാളികളും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച മരിച്ചു. ദിലീപിന്റെ മൃതദേഹം പാർടി പ്രവർത്തകർക്ക് വിട്ടുകൊടുക്കാതിരുന്ന പൊലീസ് വിലാപയാത്രയും തടഞ്ഞു. പൊലീസ് ബിജെപിയുടെ സമ്മർദങ്ങൾക്ക് വഴങ്ങുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..