20 February Monday

മധ്യപ്രദേശിൽ ദളിതർക്ക്‌ 
ക്ഷേത്രത്തിൽ വിലക്ക്‌ ; സംഘർഷത്തിൽ 14 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023



ഭോപ്പാൽ
മധ്യപ്രദേശിൽ ശിവരാത്രി ദിനത്തിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്‌ വിലക്കി. ഖാർഗോൺ ജില്ലയിലെ ചപ്ര ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ്‌ ശനിയാഴ്‌ച ദളിത് പെൺകുട്ടി പ്രവേശിക്കുന്നത്‌ സവർണ്ണ സമുദാംയക്കാർ തടഞ്ഞത്‌. തുടർന്ന്‌, ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 14 പേർക്ക് പരിക്കേറ്റു.

കല്ലേറിലാണ്‌ ഇരുവിഭാഗത്തിലുമുള്ളവർക്ക്‌ പരിക്കേറ്റതെന്ന്‌ പൊലീസ്‌ പറഞ്ഞു. നേരത്തേ ഒരു വിഭാഗം ആരാധിക്കുന്ന മരം വെട്ടുന്നതുമായി ബന്ധപ്പെട്ടും അംബേദ്‌കറുടെ പ്രതിമ സ്ഥാപിക്കുന്നതിലും ഗ്രാമത്തിൽ തർക്കമുണ്ടായിരുന്നു. സംഘർഷത്തിൽ കണ്ടാലറിയാവുന്ന 17 പേരുൾപ്പെടെ 42 പേർക്കെതിരെ കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top