20 February Monday

ഉയർന്ന പിഎഫ്‌ പെൻഷൻ; ഇപിഎഫ്‌ഒ സർക്കുലർ പുറപ്പെടുവിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023

ന്യൂഡൽഹി > എംപ്ലോയീസ് പെൻഷൻ സ്‌കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള മാനദണ്ഡം വിശദമാക്കിയുള്ള ഇപിഎഫ്‌ഒ സർക്കുലർ പുറത്തിറക്കി. ഉയർന്ന വേതനത്തിൽ പെൻഷന് അർഹതയുള്ള വ്യക്തികൾ, ഇപിപഫ്‌ഒ ​​വെബ്‌സൈറ്റിന്റെ യൂണിഫൈഡ് മെമ്പർ പോർട്ടൽ ഇന്റർഫേസിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി EPS-1995 ലെ പാരാ 11(3) അല്ലെങ്കിൽ 11(4) പ്രകാരം ഓപ്‌ഷൻ ഉപയോഗിക്കാം. https://unifiedportal-mem.epfindia.gov.in/memberinterfacePohw/ .

2014 സെപ്‌റ്റംബർ 1-നോ അതിനുശേഷമോ സേവനത്തിൽ തുടരുന്ന ജീവനക്കാർക്ക് ഉയർന്ന പെൻഷൻ ക്ലെയിം ചെയ്യുന്നതിനായി ഇപിഎഫ്‌ഒയുമായി ഓൺലൈനായി ജോയിന്റ് ഓപ്‌ഷനുകൾ സമർപ്പിക്കാൻ ഓൺലൈൻ സൗകര്യം സഹായിക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം ജീവനക്കാർക്ക് പുതിയ ഓപ്ഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 4-ന് അവസാനിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top