കൊച്ചി> ഗുണ്ടകള്‍ക്കെതിരെ പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ്. മിന്നല്‍ പരിശോധനയില്‍ ഒറ്റ രാത്രിയില്‍ രജിസ്റ്റര്‍ ചെയ്തത് 412 കേസുകള്‍. പരിശോധനയില്‍ നാല് പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായി. 43 ഗുണ്ടകളുടെയും നാല് പിടികിട്ടാപ്പുള്ളികളുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതികളടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്വകാര്യ വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ അടക്കം പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് 13 സ്വകാര്യ ബസുകള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 10നാണ് അശ്രദ്ധമായി ഓടിച്ച സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തി വരികയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..