Latest NewsIndiaBollywoodNewsEntertainment

തിലകമണിഞ്ഞ് ഭക്തിനിര്‍ഭരയായി സാറാ അലി ഖാന്‍, ഇസ്ലാമിന് നാണക്കേടുണ്ടാക്കിയെന്നു വിമർശനം

സാറാ അലി ഖാന്റെ ഇടം നരകത്തിലാണെന്നും ഇസ്ലാമിസ്റ്റുകള്‍

മഹാശിവരാത്രിയോടനുബന്ധിച്ച്‌ ബോളിവുഡ് താര സുന്ദരിയും നടൻ സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിനു നേരെ വിമർശനം. ജയ് ബോലേ നാഥ് എന്ന തലക്കെട്ടോടെ, തിലകമണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍ സാറാ അലി ഖാന്‍ പങ്കുവച്ചത്.

read also: ബിജു സർക്കാരിനെ പ്രതി സന്ധിയിലാക്കി എന്ന് കൃഷി മന്ത്രി, അതിഥി കർഷകൻ എന്ന് ട്രോൾ

പോസ്റ്റ് പങ്കുവച്ചതിന് തൊട്ടുപിന്നാലെ താരത്തിന് നേരെ വിദ്വേഷപരമായ കമന്റുകള്‍ ഉയരുകയാണ്. ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും ഇസ്ലാമിസ്റ്റുകള്‍  അഭിപ്രായപ്പെട്ടു. സാറാ അലി ഖാന്റെ ഇടം നരകത്തിലാണെന്നും ചിലർ കുറിച്ചു. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നും മാപ്പപേക്ഷിക്കാന്‍ പോലും സാറ അലി ഖാന്‍ അര്‍ഹയല്ലെന്നും ഇസ്ലാമിസ്റ്റുകള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button