19 February Sunday

മദ്യനയക്കേസ്: സിസോദിയയ്‌ക്ക് ഒരാഴ്‌ച സമയം അനുവദിച്ച് സിബിഐ

വെബ് ഡെസ്‌ക്‌Updated: Sunday Feb 19, 2023

ന്യൂഡൽഹി> ഡൽഹി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയ്‌ക്ക് ഒരാഴ്‌ച സമയം അനുവദിച്ച് സിബിഐ.  ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സിസോദിയയ്‌ക്ക് നോട്ടിസ് അയച്ചിരുന്നു.

ധനമന്ത്രി കൂടിയായ തനിക്ക് ബജറ്റ് നടപടികൾ പൂർത്തീകരിക്കാനുള്ളതിനാൽ സമയം നീട്ടി നൽകണമെന്നാണ് സിസോദിയ ആവശ്യപ്പെട്ടത്. ഡൽഹി സർക്കാർ മദ്യനയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിബിഐ കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top