KeralaLatest NewsNews

കണ്ണൂർ, കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയെന്ന് വിവരം

കണ്ണൂർ: കണ്ണൂർ, കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം. 2 സ്ത്രീകളും, 2 പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമാണ് കൂനംപള്ള കോളനിയിൽ കയറിയത്. ദിനേശൻ എന്നയാളുടെ വീട്ടിലെത്തി ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ച് ഇവർ മടങ്ങുകയായിരുന്നു. ദൃക്സാക്ഷി മൊഴി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറളത്തും ഒരാഴ്ച മുന്‍പ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിയറ്റ്‌നാം എന്ന പ്രദേശത്തെ വീടുകളില്‍ കയറിയ സംഘം, ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു മടങ്ങുകയായിരുന്നു.

ഇതിനു മുന്‍പ് ആറളം മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതിന് പിന്നാലെയാണ് കൊട്ടിയൂർ കൂനംപള്ള കോളനിയിലും മാവോയിസ്റ്റുകൾ എത്തിയെന്ന വാർത്തകൾ പുറത്തു വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button