നിലമ്പൂർ> കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കൽപ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീർ (46)എന്നയാളിൽ നിന്നാണ് മതിയായ രേഖകളില്ലാതെ 96,29500 രൂപ പിടികൂടിയത്.
കാറിൻ്റെ പുറകുവശത്തെ സീറ്റിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ പെട്ടെന്നു കണ്ടു പിടിക്കാൻ കഴിയാത്ത വിധത്തിൽ 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഹവാല ഇടപാടുകൾക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഈഡി ക്കും റിപ്പോർട്ട് നൽകും.
ജില്ലാ പോലീസ് മേധാവി S.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..