17 February Friday

മാവേലിക്കരയിൽ യുവാവ് കുത്തേറ്റു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023

മാവേലിക്കര > തെക്കേക്കര ഉമ്പർനാട്ട് യുവാവ് കുത്തേറ്റു മരിച്ചു. ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് (36) ആണ് മരിച്ചത്. പ്രതി ഉമ്പർനാട് പത്തിശ്ശേരിൽ വീട്ടിൽ വിനോദിനെ (50) പൊലീസ് തെരയുകയാണ്‌. കത്തി പൊലീസ് കണ്ടെടുത്തു. വില്ലേജ് ഓഫീസ് ജങ്ഷന് വടക്ക് കനാൽ പാലത്തിന് താഴെ അശ്വതി ജങ്ഷനിലെ മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലേക്കുള്ള അൻപൊലി കളത്തിന് സമീപം വ്യാഴം രാത്രി 11.45 നാണ് സംഭവം. വിനോദിൻ്റെ വീടിന് സമീപം സജേഷിൻ്റെ ബന്ധു താമസമുണ്ട്. ഇവിടെ വന്നതാണ് സജേഷ്.

പ്രതി വിനോദ്‌

പ്രതി വിനോദ്‌

അൻപൊലിക്ക് ശേഷം വിനോദും സജേഷും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇടതു കൈയുടെ മസിലിന് കുത്തേറ്റ സജേഷ് സമീപത്തെ കനാൽ പാലത്തിലേക്ക് ഓടി. ഏറെനേരം കാണാതായപ്പോൾസംഭവം കണ്ടു നിന്നവർ നടത്തിയ അന്വേഷണത്തിൽ കനാൽപാലത്തിൽ വീണു കിടക്കുന്നത് കണ്ടു. രക്തം വാർന്ന് അവശനിലയിലായിരുന്ന സജേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. കൊല്ലം കലക്‌ടറേറ്റ് വാർഡിൽ അഞ്ചു കല്ലുംമൂട് കുഞ്ചുവീട്ടിൽ വടക്കതിൽ വിജയൻ്റെയും സരളാദേവിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കൾ: ദേവു, ശിഖ. സംസ്‌കാരം പിന്നീട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top