17 February Friday

അജ്മാനിലെ എണ്ണ കമ്പനിയിൽ വൻ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023

അജ്മാൻ> അജ്മാനിലെ വ്യവസായ മേഖലയിലെ എണ്ണ കമ്പനിയിൽ വൻ തീപിടിത്തം. വെള്ളിയാഴ്‌ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ നിരവധി വാഹനങ്ങളും കടകളും താമസസ്ഥലങ്ങളും സ്ഥാപനങ്ങളും കത്തി നശിച്ചു.

തീ പടർന്ന ഉടൻ ദുബായ്, ഷാർജ, അജ്മാൻ, ഉമ്മൽഖുവായിൻ എന്നിവിടങ്ങളിൽ നിന്നും അ​ഗ്നിശമനസേന സംഭവ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആർക്കെങ്കിലും പരുക്കേറ്റതായി റിപ്പോർട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top