കോഴിക്കോട് > ദക്ഷിണ റെയിൽവേക്ക് കീഴിലെ സ്‌റ്റേഷനുകളിൽടിക്കറ്റ് വിതരണത്തിനായി 254 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾകൂടി ആരംഭിക്കുന്നു. അൺറിസർവ്ഡ് ടിക്കറ്റുകൾ എളുപ്പത്തിൽ എടുക്കാനുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനാണിത്. 99 എടിവിഎമ്മുകളാണ് ദക്ഷിണറെയിൽവേക്ക് കീഴിൽ നിലവിലുള്ളത്. എന്നാൽടിക്കറ്റ് വാങ്ങാൻനീളമുള്ള ക്യൂ പ്രത്യക്ഷപ്പെടാറുള്ള തിരുവനന്തപുരം ഡിവിഷനിൽ50, പാലക്കാട് - 38 എന്നിങ്ങനെ മാത്രമാണ് എടിവിഎമ്മുകൾ അനുവദിച്ചത്. അതേസമയം ചെന്നൈ ഡിവിഷന് 96 മെഷീനുകൾ നൽകും. തിരുച്ചിറപ്പള്ളി, സേലം ഡിവിഷനുകൾക്ക് 12 മെഷീനുകളാണ് പുതുതായി അനുവദിച്ചത്.
ടിക്കറ്റ് വിതരണം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് എടിവിഎമ്മുകൾ എന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. റെയിൽവേയിലെ ടിക്കറ്റ് കൗണ്ടറുകൾവെട്ടിക്കുറച്ച് സ്വകാര്യവൽക്കരണത്തിന് വേഗം കൂട്ടുന്നതിനുള്ള നീക്കമാണിതെന്ന് വ്യക്തം. ക്യുആർകോഡ് ഉപയോഗിച്ച് ടിക്കറ്റ് ചാർജ് നൽകാൻപുതിയ വെൻഡിങ് മെീഷനുകളിൽസൗകര്യമുണ്ടാവും. മൊബൈൽ പേയ്‌മെന്റ് ആപ് ഉപയോഗിച്ച് വേഗത്തിൽപണമടയ്‌ക്കാം. പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റുകൾ പുതുക്കൽ എന്നിവക്കും എടിവിഎമ്മുകൾ ഉപയോഗിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..