17 February Friday

പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ ഹരിയാനയില്‍ ചുട്ടുകൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023

2 പേർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ബൊലേറോ കാർ

മേവാത്ത് > പശുക്കടത്ത് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെ ഹരിയാനയില്‍ ചുട്ടുകൊന്നു. ജുനൈദ്, നാസിര്‍ എന്നിവരുടെ മൃതദേഹമാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ബൊലേറോ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയി ചുട്ടു എന്നാണ് പരാതി. സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ ചിലർ  യുവാവിനെ തല്ലിക്കൊന്നതായി പരാതിയുണ്ടായിരുന്നു. മേവാത്തി ജില്ലയിലെ ഹുസൈന്‍പൂര്‍ സ്വദേശിയായ വാരിസ് എന്ന 22 കാരനാണ് ദാരുണമായി അന്ന് കൊല്ലപ്പെട്ടത്. ബജ്രംഗ്ദള്‍ നേതാവായ മോനു മനേസര്‍ എന്നയാളുടെ നേതൃത്വത്തിലാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top