കൊച്ചി> കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. കെ ടി യുവിൽ സിസ തോമസിനെ വിസിയായി നിയമിച്ചത് താത്കാലികം തന്നെയെന്നും പുതിയ വിസിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിസ തോമസിന്റെ നിയമനത്തിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
'സിസ തോമസിന് ആറു മാസം പോലും തുടരാനുള്ള അവകാശങ്ങളില്ല. പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണര്‍ എടുത്ത ഒരു തീരുമാനം ആയതിനാല്‍ നിയമനം റദ്ദാക്കുന്നില്ല. സർക്കാരിന് പുതിയ പാനൽ നിർദ്ദേശിക്കാം. ആ പാനലിൽ നിന്ന് ഒരാളെ താൽക്കാലിക വിസിയുടെ ചുമതല ഗവർണർ കൊടുക്കേണ്ടതാണ്. സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം മാത്രമേ ഗവർണർക്ക് നിയമനം നടത്താൻ സാധിക്കൂ'- ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..